You are Here : Home / News Plus

തന്നെ പുറത്താക്കിയില്ലെങ്കില്‍ മാണിയെ താന്‍ പുറത്താക്കുമെന്ന്‍ പി.സി ജോര്‍ജ്

Text Size  

Story Dated: Tuesday, April 07, 2015 05:54 hrs UTC

കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നും പുറത്താക്കിയില്ലെങ്കില്‍ മാണിയെ പുറത്താക്കുമെന്ന് പി.സി ജോര്‍ജ്. ഒരു മിനുട്ട് കൊണ്ട് തീര്‍ക്കാവുന്ന പ്രശ്‌നങ്ങളെയുള്ളു കേരളാ കോണ്‍ഗ്രസ് എമ്മില്‍. പി.സി ജോര്‍ജിനെയും കൂടെയുള്ള മെമ്പര്‍മാരെയും കേരളാ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയെന്ന പ്രസ്താവനയോടെ പ്രശ്‌നങ്ങള്‍ തീരും. തന്നെ പുറത്താക്കിയില്ലെങ്കില്‍ മാണിയെ താന്‍ പുറത്താക്കുമെന്നും അദ്ദേഹം വെല്ലുവിളിച്ചു. 

ഇതിനായി 2000 പേരുള്ള കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി തിരുനക്കര മൈതാനത്ത് നടത്തും. അതില്‍ 600 പേര്‍മാത്രമാണ് മാണിയുടേതായി ഉള്ളത്. ഇവരില്‍ പലരും തന്റെയൊപ്പം നില്‍ക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.