You are Here : Home / News Plus

ആന്ധ്രയില്‍ ഏറ്റുമുട്ടലില്‍ 20 ചന്ദനക്കടത്തുകാര്‍ മരിച്ചു

Text Size  

Story Dated: Tuesday, April 07, 2015 07:41 hrs UTC

ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 20 രക്തചന്ദനക്കടത്തുകാര്‍ കൊല്ലപ്പെട്ടു. ശേഷാചലം കാടുകളില്‍ കൊള്ളക്കാരുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു ഏറ്റുമുട്ടല്‍. 

കള്ളക്കടത്തുകാരും തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികളും ഉള്‍പ്പെടുന്ന 100 അംഗസംഘമാണ് പോലീസിനുനേരെ അക്രമണം നടത്തിയതെന്ന് ടാസ്‌ക് ഫോഴ്‌സ് ഡിഐജി എം കന്ദറാവു അറിയിച്ചു. വടികളും വാളുകളും മഴുകളുമായി നടത്തിയ അക്രമണത്തില്‍ നിന്നും രക്ഷനേടാനായി പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. 

പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. നിരവധി പോലീസുകാര്‍ക്ക് വെട്ടേറ്റിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരില്‍ തമിഴ്‌നാട്ടുകാരായ തൊഴിലാളികളുമുണ്ടെന്നാണ് സൂചന. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.