You are Here : Home / News Plus

കത്ത് വ്യാജം, യഥാര്‍ത്ഥ കത്ത് ഇന്ന് പുറത്തുവിടുമെന്ന് സരിത

Text Size  

Story Dated: Tuesday, April 07, 2015 07:43 hrs UTC

തന്റെ പേരില്‍ പുറത്തുവന്ന വിവാദ കത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്ന് സരിതാ.എസ്.നായര്‍. കത്ത് വ്യാജമാണ്. ഇത് ശാസ്ത്രീയമായി തെളിയിക്കുമെന്നും പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അവര്‍ പറഞ്ഞു. യഥാര്‍ത്ഥ കത്ത് വൈകിട്ട് പുറത്തുവിടുമെന്ന് സരിത എസ് നായര്‍ പറഞ്ഞു.

വ്യാജകത്തിനു പിന്നില്‍ പി.സി ജോര്‍ജ്ജാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. തന്റെ കത്തിനേക്കുറിച്ച് അന്വേഷിക്കാന്‍ പി.സി ജോര്‍ജ്ജ് പലതവണ വിളിച്ചിട്ടുണ്ട്. അതില്‍ ജോസ്.കെ മാണിയുടെ പേരുണ്ടോ എന്ന് ചോദിച്ചിട്ടുണ്ട്. തന്നെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയാണ്- സരിത പറഞ്ഞു.

പി സി ജോര്‍ജ്ജിന് താന്‍ കത്ത് കൈമാറിയിട്ടില്ല. പി.സി ജോര്‍ജ്ജ് വ്യാജമായി തയ്യാറാക്കിയ കത്താണ് പുറത്തുവന്നത്. ജോസ് കെ മാണിയെ ഒരിക്കല്‍ മാത്രമാണ് കണ്ടിട്ടുള്ളത്. കോട്ടയത്ത് കുറുപ്പന്തറയില്‍ തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ സഹപ്രവര്‍ത്തകരോടൊപ്പം പോയിരുന്നു. അതല്ലാതെ ജോസ് കെ മാണിയെ കണ്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.