You are Here : Home / News Plus

തെലങ്കാനയില്‍ അഞ്ച് സിമി പ്രവര്‍ത്തകര്‍ വെടിയേറ്റുമരിച്ചു

Text Size  

Story Dated: Tuesday, April 07, 2015 07:44 hrs UTC

പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവേ അഞ്ച് സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി) പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു. വാറങ്കലില്‍ നിന്നും ഹൈദരാബാദിലെ കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. ആയുധം തട്ടിപ്പറിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ഇവര്‍ക്കുനേരെ വെടിവെക്കുകയായിരുന്നു. വാറങ്കല്‍ - ഹൈദരാബാദ് ഹൈവേയില്‍ രാവിലെയായിരുന്നു സംഭവം. ഇവര്‍ക്ക് ഐ.എസ്.ഐ ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തേത്തുടര്‍ന്ന് പരിസരപ്രദേശങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.