You are Here : Home / News Plus

സരിതയുടെ കത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍

Text Size  

Story Dated: Wednesday, April 08, 2015 04:32 hrs UTC

പത്തനംതിട്ട ജയിലില്‍വെച്ച് താന്‍ എഴുതിയതെന്നുപറഞ്ഞ് സരിത എസ്.നായര്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ കാട്ടിയ കത്തില്‍ മന്ത്രിമാര്‍ ഉള്‍െപ്പടെ ഒട്ടേറെ രാഷ്ട്രീയനേതാക്കളുടെയും ചലച്ചിത്ര നടന്‍റെയും പേരുകള്‍. കഴിഞ്ഞ ദിവസം പുറത്തുവന്ന കത്ത് താന്‍ എഴുതിയതല്ലെന്നും താന്‍ എഴുതിയത് ഇതാണെന്നും കത്ത് ഉയര്‍ത്തിക്കാട്ടിയാണ് സരിത പത്രസമ്മേളനം നടത്തിയത്. ഈ സമയം ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ചിത്രങ്ങളിലാണ് മന്ത്രിമാരുടെയും എം.എല്‍.എ.മാരുടെയും പേരുകളുള്ളത്. എന്നാല്‍, കത്ത് പുറത്തുവിടാന്‍ സരിത തയ്യാറായില്ല.

കത്തിന്റെ ദൃശ്യങ്ങളില്‍ ഒരു മുന്‍ കേന്ദ്രമന്ത്രിയുടെ പേര്, ഒരു നടന്റെ പേര്, സംസ്ഥാന മന്ത്രിസഭയിലെ ചില മന്ത്രിമാരുടെ പേരുകള്‍, ഏതാനും എം.എല്‍.എ.മാരുടെ പേരുകള്‍, ചില രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ എന്നിവ വ്യക്തമാണ്. ഇവരില്‍ മന്ത്രിമാരും ഏതാനും എം.എല്‍.എ.മാരും നടനും ഉള്‍പ്പെടെയുള്ളവര്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് ചിത്രങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. സൗരോര്‍ജ്ജ പദ്ധതിയുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍ നടപ്പാക്കുന്നതിനായാണ് മന്ത്രിമാരെയും മറ്റ് നേതാക്കന്‍മാരെയും സമീപിച്ചതെന്നും വ്യക്തമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.