You are Here : Home / News Plus

ചിത്രകാരന്‍ പി.എസ് കരുണാകരന്‍ അന്തരിച്ചു

Text Size  

Story Dated: Wednesday, April 08, 2015 07:39 hrs UTC

ജലച്ഛായ ചിത്രരചനയില്‍ തനത് മുദ്രപതിപ്പിച്ച പ്രമുഖ ചിത്രകാരന്‍ പി.എസ്.കരുണാകരന്‍ (78) അന്തരിച്ചു. തലശ്ശേരി തിരുവങ്ങാട്ടെ കവിതയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. തലശ്ശേരി കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് പ്രിന്‍സിപ്പലായ പി.എസ്.കരുണാകരന്‍ മലബാര്‍ മേഖലയിലെ ഒട്ടുമിക്ക ചിത്രകാരന്‍മാരുടെയും ചിത്രഗുരുവാണ്.

കേരള ലളിതകലാഅക്കാദമി വിശിഷ്ടാംഗത്വം, അക്കാദമി പുരസ്‌കാരം, കേന്ദ്രസംസ്ഥാന ലൈഫ് ടൈം കലാകാര ഗ്രാന്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടി. ഇന്ത്യക്കകത്തും പുറത്തും നിരവധി ചിത്രങ്ങള്‍ പി.എസിന്റേതായി സൂക്ഷിച്ചിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയ വാണിജ്യ എക്‌സിബിഷനുകളിലെ കവാടങ്ങളുടെ കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം ട്രസ്റ്റിയും ചെയര്‍മാനുമായിരുന്നു.

ഭാര്യ ഗൗരി, മക്കള്‍ ശ്രീകല പരേതനായ ശ്രീകാന്ത്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.