You are Here : Home / News Plus

യു.എസ്സില്‍ വീട്ടിനുള്ളില്‍ അച്ഛനും ഏഴുമക്കളും മരിച്ചനിലയില്‍

Text Size  

Story Dated: Wednesday, April 08, 2015 07:46 hrs UTC

യു.എസ്സില്‍ വീട്ടിനുള്ളില്‍ അച്ഛനെയും ഏഴുമക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി. കാര്‍ബണ്‍ മോണോക്‌സൈഡ് (വിഷവാതകം) ശ്വസിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മേരിലാന്‍ഡിലുള്ള പ്രിന്‍സസ് ആനെ നഗരത്തിലെ വസതിക്കുള്ളിലാണ് റോഡ്‌നി ടോഡിന്റെയും (36) രണ്ടു ആണ്‍മക്കളുടെയും അഞ്ചുപെണ്‍മക്കളുടെയും മൃതശരീരങ്ങള്‍ കണ്ടെത്തിയത്. 

രാത്രി ജനറേറ്ററിന്റെ സഹായത്തോടെ മുറിക്കുള്ളിലെ എ.സി പ്രവര്‍ത്തിപ്പിച്ചിരുന്നുവെന്ന് ടോഡിന്റെ രണ്ടാനച്ഛന്‍ പറഞ്ഞു. ഇന്ധനം തീര്‍ന്ന നിലയില്‍ അടുത്ത മുറിക്കുള്ളില്‍ നിന്ന് ജനറേറ്റര്‍ കണ്ടെത്തി. ബില്ലടയ്ക്കാത്തതിനാല്‍ വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചിരുന്നു. പോലീസെത്തി അന്വേഷണം തുടങ്ങി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.