വിശാഖപട്ടണം: മന്ത്രിമാരായ മാണിക്കും അനൂപ് ജേക്കബിനുമെതിരെ ബാലകൃഷ്ണപ്പിള്ള നല്കിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടു. പാര്‍ട്ടി കോണ്‍ഗ്രസിന്‍െറ ഇടവേളക്കിടെ, മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീര്‍ഘകാലം യു.ഡി.എഫിനൊപ്പം നിന്നയാളാണ് ബാലകൃഷണപ്പിള്ള. അതുകൊണ്ടുതന്നെ അവരുടെ ഇടപാടുകളെക്കുറിച്ചെല്ലാം അദ്ദേഹത്തിന് നന്നായി അറിവുണ്ടാകാം. പിള്ള പറയുന്ന കാര്യം തെറ്റാകാനുള്ള സാധ്യത കാണുന്നില്ല. അതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും വി.എസ് പറഞ്ഞു.
Comments