കേരളത്തില്‍ ഭരണം നടക്കുന്നത് രാത്രിയിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മന്ത്രിമാര്‍ കൈക്കൂലി ചോദിച്ചു വാങ്ങുകയാണ്. കോഴ ഇടപാടു നടത്തുന്നത് വൈകിട്ട് അഞ്ചു മണിക്ക് ശേഷമാണ്. എന്തിനാണ് സര്‍ക്കാര്‍ ഇങ്ങനെ ഭരിക്കുന്നതെന്നും കോടിയേരി ആരാഞ്ഞു. ബാര്‍ കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാണി രാജിവെക്കുന്നതു വരെ സമരം ശക്തമായി തുടരുമെന്നും കോടിയേരി വ്യക്തമാക്കി.
മാണിക്കെതിരായ പ്രതിഷേധ സമരത്തിനായി രാവിലെ 5.30 ഓടെ തന്നെ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നിലത്തെിയിരുന്നു. കണ്ടോണ്മെന്്റ് ഗേറ്റ് ഉപരോധിക്കാന്‍ ശ്രമിച്ച വി.ശിവന്‍കുട്ടി എം.എല്‍.എ അടക്കമുള്ള നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സെക്രട്ടേറിയറ്റിന് മുന്നിലും ഒരോ ഗേറ്റിലും കക്ഷി തിരിഞ്ഞ് ഉപരോധിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. മന്ത്രിസഭാ യോഗത്തിന് മന്ത്രിമാരെ സെക്രട്ടേറിയറ്റിനുള്ളില്‍ കടക്കാന്‍ അനുവദിക്കില്ല എന്ന് പ്രതിപക്ഷം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്‍്റെ ശക്തമായ ഉപരോധത്തിനിടയില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സെക്രട്ടേറിയറ്റിനുള്ളില്‍ പ്രവേശിച്ചു.
Comments