You are Here : Home / News Plus

മേമന്‍െറ വിധവയെ രാജ്യാസഭാംഗം ആക്കണമെന്നാവശ്യപ്പെട്ട എസ്.പി.നേതാവിന് സസ്പെന്‍ഷന്‍

Text Size  

Story Dated: Saturday, August 01, 2015 11:09 hrs UTC

മുംബൈ സ്ഫോടന കേസില്‍ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്‍െറ വിധവ റാഹീനയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യണമെന്ന ആവശ്യമുന്നയിച്ച സമാജ് വാദി പാര്‍ട്ടി നേതാവിന് സസ്പെന്‍ഷന്‍. മഹാരാഷ്ര്ട സ്റ്റേറ്റ് യൂനിറ്റ് ഉപാധ്യക്ഷന്‍ മുഹമ്മദ് ഫാറൂഖ് ഖോസിയെയാണ് സസ്പെന്‍ഡ് ചെയ്തത്.

പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിനോടാണ് മഹാരാഷ്ര്ട സ്റ്റേറ്റ് യൂനിറ്റ് ഉപാധ്യക്ഷന്‍ മുഹമ്മദ് ഫാറൂഖ് ഖോസി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് മുലായത്തിന് ഫാറൂഖ് കത്തെഴുതുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.