You are Here : Home / News Plus

ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു സിപിഎം പ്രവര്‍ത്തകരെ പിടികൂടി

Text Size  

Story Dated: Sunday, August 30, 2015 08:45 hrs UTC

കൊടകരയില്‍ ബിജെപി പ്രവര്‍ത്തകന്‍ അഭിലാഷിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു സിപിഎം പ്രവര്‍ത്തകരെ പോലീസ് പിടികൂടി. വാസുപുരം സ്വദേശികളായ രാജന്‍, ശിവദാസന്‍, ഡെന്നീസ് എന്നിവരാണു പിടിയിലായത്. രാജനെ വാസുപുരത്തു നിന്നും മറ്റു രണ്ടു പേരെ കല്ലേറ്റുംകരയില്‍ നിന്നുമാണു പിടികൂടതെന്നു പോലീസ് പറഞ്ഞു.തിരുവോണ നാളിലാണു കൊടകരയില്‍ ബിജെപി പ്രവര്‍ത്തകന്‍ അഭിലാഷിനെ (32) വെട്ടിക്കൊന്നത്. കേസുമായി ബന്ധപ്പെട്ടു രണ്ടുപേരെ പോലീസ് അന്നു കസ്റ്റഡിയിലെടുത്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.