You are Here : Home / News Plus

വിവാഹത്തിന് സാക്ഷിയായിട്ടില്ല :അബി

Text Size  

Story Dated: Thursday, August 03, 2017 09:57 hrs UTC

കൊച്ചി: ദിലീപ് ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതിന് താന്‍ സാക്ഷിയായിരുന്നെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് നടനും മിമിക്രി താരവുമായ അബി. വിവാഹത്തിന് സാക്ഷിയായിട്ടില്ലെന്നും അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കേണ്ട ആവശ്യം തനിക്കില്ലെന്നും അബി വ്യക്തമാക്കി. തന്നെ പോലീസ് ചോദ്യം ചെയ്‌തെന്ന വാര്‍ത്തയും താരം തള്ളി. ദിലീപിന്റെ റജിസ്റ്റര്‍ വിവാഹം കഴിഞ്ഞതായി കേട്ടിരുന്നെങ്കിലും അതില്‍ താന്‍ പങ്കാളിയായിരുന്നില്ലെന്നും വിവാഹം നടന്ന ഓഫീസിലെ രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്ന കാര്യമാണ് ഇതെന്നും അബി പറഞ്ഞു. തന്റെ ട്രൂപ്പില്‍ വര്‍ക്ക് ചെയ്തിരുന്ന കാലത്ത് കൂട്ടുകാരില്‍ നിന്നുമാണ് ഈ വിവരം അറിഞ്ഞത്. അന്ന് ഇത് എല്ലാവര്‍ക്കും അറിയാമായിരുന്ന കാര്യമായിരുന്നെന്നും ദിലീപും നാദിര്‍ഷയും തന്റെ ട്രൂപ്പില്‍ വര്‍ക്ക് ചെയ്തിരുന്നത് വെച്ചാണ് ഇതിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നത്. എന്നാല്‍ അവരുമായി പ്രൊഫഷണല്‍ ബന്ധം മാത്രമായിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.