You are Here : Home / News Plus

പശുവിന്റെ മൂത്രം ഔഷധമാണെന്ന് ഇന്ദ്രേഷ് കുമാര്‍

Text Size  

Story Dated: Thursday, August 03, 2017 10:03 hrs UTC

ന്യൂഡല്‍ഹി: പശുവിന്റെ മൂത്രം ഔഷധമാണെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍.തേ സമയം പശുവിന്റെ മാംസം വിഷമാണ്. രാജ്യത്തെ ബീഫ് കയറ്റുമതിയുടെ അളവില്‍ കുറവ് വന്നതായും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ഇന്ത്യന്‍ അതിര്‍ത്തിയിലെ പട്ടാള ബങ്കറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ചാണകം കൊണ്ടാണെന്ന് ആര്‍എസ്എസ് നേതാവ് അഭിപ്രായപ്പെട്ടു. മനുഷ്യത്വത്തിന്റെ മാതാവായാണ് പശുവിനെ കാണുന്നത് ലോകത്തിലെ 90 ശതമാനം മനുഷ്യരും പശുവിന്‍ പാലിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. അത് കൊണ്ടാണ് പശുവിനെ മനുഷ്യത്വത്തിന്റെ മാതാവ് എന്ന് വിശേഷിപ്പിക്കുന്നത്. അതിര്‍ത്തിയിലെ പട്ടാള ബങ്കറുകള്‍ നിര്‍മ്മിക്കുന്നത് ചാണകം ഉപയോഗിച്ചാണ്. സാധാരണ മനുഷ്യര്‍ വീടുകള്‍ ചാണകം കൊണ്ടുണ്ടാക്കുന്നു. ഗോമൂത്രം കാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ക്ക് നല്ലതാണെന്നും ഇന്ദ്രേഷ് കുമാര്‍ .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.