You are Here : Home / News Plus

സര്‍ദാര്‍ സിങ്ങിനും ദേവേന്ദ്ര ജജാരിയക്കും ഖേല്‍രത്‌ന പുരസ്‌കാരം

Text Size  

Story Dated: Thursday, August 03, 2017 10:05 hrs UTC

ന്യൂഡല്‍ഹി: ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും പാരാലിമ്പിക്‌സ് താരം ദേവേന്ദ്ര ജജാരിയക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഖേല്‍രത്‌ന പുരസ്‌കാരം. ജസ്റ്റിസ് സി.കെ താക്കൂര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. പി.ടി ഉഷയും വീരേന്ദര്‍ സെവാഗും സമിതി അംഗങ്ങളാണ്‌. ബോക്സിങ് താരം മനോജ് കുമാര്‍, പാരാലിമ്പിക്സ് മെഡല്‍ ജേതാക്കളായ ദീപ മാലിക്, മാരിയപ്പന്‍ തങ്കവേലു, വരുണ്‍ സിങ്ങ് ഭാട്ടി എന്നിവരെ പിന്തള്ളിയാണ് ഇരുവരും പുരസ്‌കാരം നേടിയത്. അതേസമയം ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന് പുരസ്‌കാരം ലഭിച്ചില്ല. ബി.സി.സി.ഐ കേന്ദ്ര കായിക മന്ത്രാലയത്തിന് മിതാലിയുടെ പേര് നിര്‍ദേശിക്കാത്തതോടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ പുറത്തായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.