You are Here : Home / News Plus

137 ഡ്രൈവര്‍മാരെ ദൂരെ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റി

Text Size  

Story Dated: Thursday, August 03, 2017 10:10 hrs UTC

തിരുവനന്തപുരം: കെ.എസ്.ആര്‍.ടിയില്‍ .ഐ.ടി.യു.സി, ബി.എം.എസ് യൂണിയനുകളില്‍ പെട്ട മുന്നൂറോളം പേരെയാണ് ദൂരസ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റിയിരിക്കുന്നത്. കരുനാഗപ്പള്ളി, എറണാകുളം, തിരുവനന്തപുരം സിറ്റി, കൊട്ടാരക്കര ഡിപ്പോകളില്‍ നിന്നുള്ള 137 ഡ്രൈവര്‍മാരെയാണ് ദൂരെ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റിയിരിക്കുന്നത്. സമരം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടമുണ്ടാക്കിയെന്നുമാണ് മാനേജ്‌മെന്റ് വിശദീകരിക്കുന്നത്. സ്ഥലംമാറ്റ നടപടി പുനഃപരിശോധിക്കുന്ന പ്രശ്‌നമില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. അതേസമയം, ചട്ടപ്രകാരം പതിനഞ്ച് ദിവസം മുന്‍പ് നോട്ടീസ് നല്‍കിയാണ് സമരം നടത്തിയതെന്ന് യൂണിയന്‍ പ്രതിനിധികള്‍ പറയുന്നു. പണിമുടക്കിയതിന്റെ പേരില്‍ സ്ഥലംമാറ്റിയത് ഫാസിസ്റ്റ് നടപടിയാണ്. സമരവും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും എ.ഐ.ടി.യു.സി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.