You are Here : Home / News Plus

രാജ്യാന്തര ഹോക്കി വനിതാ താരം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Text Size  

Story Dated: Friday, August 04, 2017 07:40 hrs UTC

രാജ്യാന്തര ഹോക്കി താരം ജ്യോതിഗുപ്ത (20) റെയില്‍വേട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യാണെന്നാണ് സംശയിക്കുന്നത്. നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ കുപ്പായം അണിഞ്ഞ ജ്യോതിഗുപ്തയെ ബുധനാഴ്ച വൈകിട്ട് ഹരിയാനയിലെ രെവാരിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും വീട്ടുകാര്‍ നിഷേധിച്ചു. എന്നാല്‍ രാത്രി എട്ടരയോടെ റെവാരി സ്‌റ്റേഷന് സമീപത്ത് വെച്ച് ജജ്ജാര്‍ റോഡ് ഓവര്‍ ബ്രിഡ്ജ് ക്രോസ് ചെയ്യുമ്പോള്‍ ട്രെയിന് മുന്നില്‍ പെണ്‍കുട്ടി പെട്ടെന്ന് പ്രത്യക്ഷപ്പെടുകയായിരുന്നുവെന്നാണ് ഛണ്ഡീഗഡ് -ജെയ്പൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന്‍റെ എഞ്ചിന്‍ ഡ്രൈവര്‍ പോലീസിനു നല്‍കിയ മൊഴി. താന്‍ ബ്രേക്ക് ചെയ്തെങ്കിലും ട്രെയിന്‍ നില്‍ക്കുന്നതിന് മുമ്പ് തന്നെ യുവതി ട്രെയിന് നേരെ തന്നെ നടന്നു കയറുകയായിരുന്നുവെന്നും ഡ്രൈവറുടെ മൊഴിയില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.