You are Here : Home / News Plus

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ ഐഐടി ബിരുദധാരി അറസ്റ്റില്‍

Text Size  

Story Dated: Friday, August 04, 2017 07:42 hrs UTC

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ ഐഐടി ബിരുദധാരിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ യുഐഡിഎഐയുടെ സെര്‍വ്വറില്‍ അനധികൃതമായി കടക്കുകയും വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചുവെന്നും പൊലീസ് പറഞ്ഞു. ഐഐടി ഖരഗ്പൂരിലെ വിദ്യാര്‍ത്ഥിയായിരുന്ന അഭിനവ് ശ്രീവാസ്തവയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓല ടാക്സി സര്‍വ്വീസില്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പ്‌മെന്റ് എഞ്ചിനീയറായി ജോലി ചെയ്യുന്ന അഭിനവ് യുഐഡിഎഐയുടെ സെര്‍വ്വറില്‍ പ്രവേശിച്ച് ആധാര്‍ രജിസ്റ്റര്‍ ചെയ്തവരുടെ വ്യക്തിഗത വിവരങ്ങളാണ് ചോര്‍ത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇത്തരത്തില്‍ 40000ത്തോളം പേരുടെ വിവരങ്ങളാണ് അഭിനവ് ചോര്‍ത്തിയതെന്നും എന്നാല്‍ ബയോമെട്രിക് വിവരങ്ങള്‍ ഒന്നും ചോര്‍ന്നിട്ടില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.