You are Here : Home / News Plus

ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു തിരഞ്ഞെടുക്കപ്പെട്ടു

Text Size  

Story Dated: Saturday, August 05, 2017 03:57 hrs UTC

ന്യൂഡല്‍ഹി:വെങ്കയ്യ നായിഡു രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. പതിനൊന്ന് എംപിമാരുടെ വോട്ടുകള്‍ അസാധുവായത് കല്ലുകടിയായി. നായിഡു 516 എംപിമാരുടെ വോട്ടുകള്‍ നേടി. പ്രതിപക്ഷ സ്ഥാനാര്‍ഥി ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് 244 വോട്ടുകലാണ് ലഭിച്ചത്. 484 വോട്ടുകള്‍ വെങ്കയ്യയ്ക്ക് കിട്ടുമെന്നായിരുന്നു കണക്ക് കൂട്ടല്‍. എന്‍ഡിഎ സ്ഥാനാര്‍ഥിയായ വെങ്കയ്യ നായിഡുവിന് സഖ്യത്തിന് പുറത്തുള്ള എഐഎഡിഎംകെ, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരുടെ പിന്തുണ നേരത്തെ ലഭിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.