You are Here : Home / News Plus

കേരളത്തെ സംഘര്‍ഷ മേഖലയായി ചിത്രീകരിക്കാന്‍ ശ്രമം

Text Size  

Story Dated: Sunday, August 06, 2017 01:55 hrs UTC

തിരുവനന്തപുരം:കേരളത്തില്‍ അക്രമസാധ്യത നിലനില്‍ക്കുന്നില്ലെന്നും നേരത്തെ ഉണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേരളത്തില്‍ സമാധാനം നിലനില്‍ക്കാന്‍ എല്ലാപാര്‍ട്ടികളും ഒറ്റക്കെട്ടായി നില്‍ക്കുമെന്നു കേരളത്തെ സംഘര്‍ഷ മേഖലയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ചേർന്ന സർവ കക്ഷി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ പ്രചാരണങ്ങള്‍ കേരളത്തിന്റെ വികസനത്തെ ബാധിക്കും. ഈ പ്രചാരണങ്ങളില്‍ സര്‍വകക്ഷിയോഗം ആശങ്ക രേഖപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. . തെറ്റായ പ്രചരണങ്ങള്‍ സംസ്ഥാനത്തിന്റെ വികസനത്തെ ബാധിക്കും. സമാധാനം നിലനിര്‍ത്താന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും പിന്തുണ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹ്യ മാധ്യമങ്ങളില്‍ സ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ വരുന്നു. ഇതിനെതിരെ നടപടി വേണമെന്ന് സര്‍വകക്ഷിയോഗത്തില്‍ ആവശ്യമുയര്‍ന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കുമെന്ന് ഉറപ്പുനല്‍കി. പോലീസിന്റെ ഭാഗത്തുനിന്ന് നിഷ്‌ക്രിയമായ നടപടികളാണ് ഉള്ളത് എന്ന ആക്ഷേപം യോഗത്തില്‍ ഉയര്‍ന്നു. കൂടുതല്‍ ജാഗ്രത പോലീസ് കാണിക്കണമെന്ന നിര്‍ദ്ദേശമാണ് തനിക്ക് മുന്നോട്ടുവെക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.