You are Here : Home / News Plus

പൂണൂല്‍ ധരിക്കുന്ന രാഹുല്‍ ശ്രീരാമനില്‍ വിശ്വസിക്കുന്നുണ്ടോ ?

Text Size  

Story Dated: Sunday, December 03, 2017 11:28 hrs UTC

വഡോദര: കോണ്‍ഗ്രസ്സ്‌ ഉപാദ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്ന ബ്രാഹ്മണന്‍ ശ്രീരാമനില്‍ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യവുമായാണ്‌ ബി.ജെ.പി ലോകസഭാ എം.പി മീനാക്ഷി ലേഖി രംഗത്തെത്തിയിരിക്കുന്നത്‌. വിശ്വാസത്തെ കുറിച്ച്‌ വ്യക്തമാക്കണമെന്ന്‌ പറഞ്ഞ ലേഖി ആദ്യമായിട്ടാണ്‌ താന്‍ വസ്‌ത്രത്തിന്‌ മുകളില്‍ പൂണൂല്‍ ധരിച്ച ബ്രാഹ്മണനെ കാണുന്നതെന്ന്‌ പരിഹസിക്കുകയും ചെയ്‌തു. വഡോദരയില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനിടയിലാണ്‌ മീനാക്ഷി ലേഖി ഇക്കാര്യങ്ങള്‍ പറഞ്ഞത്‌. നേരത്തേ രാഹുല്‍ വസ്‌ത്രത്തിന്‌ മുകളില്‍ പൂണൂല്‍ ധരിച്ച ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പ്രചരിച്ചിരുന്നു. പ്രിയങ്കയുടെ കല്യാണത്തിനും രാജീവ്‌ ഗാന്ധിയുടെ മരണക്രിയകളിലും പങ്കെടുക്കുമ്പോഴുള്ളതായിരുന്നു ഈ ചിത്രങ്ങള്‍. കോണ്‍ഗ്രസ്സിന്റെ ഗുജറാത്ത്‌ ഘടകമാണ്‌ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌. `പൂണൂല്‍ ധരിക്കുന്ന ബ്രാഹ്മണര്‍ ശിവ ഭക്തരാണെന്നാണ്‌ പറയപ്പെടുന്നത്‌. രാമന്‍ ശിവ ഭക്തനാണെന്നും, രാമ സേതുവിന്റെ നിര്‍ണാണത്തിന്‌ മുന്‍പ്‌ ശിവനെ പ്രാര്‍ത്ഥിച്ചതിലൂടെ രാമന്‍ നിലനിന്നിരുന്നില്ല എന്നുമാണ്‌ യു.പി.എ വ്യകതമാക്കിയിരുന്നത്‌. അപ്പോള്‍ ഈ വിഷയത്തില്‍ രാഹുല്‍ നിലപാട്‌ വ്യക്തമാക്കുകയാണെങ്കില്‍ അത്‌ തങ്ങള്‍ക്ക്‌ പുതിയ അറിവായിരിക്കുമെന്നും' ലേഖി പരിഹസിച്ചുകൊണ്ട്‌ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.