You are Here : Home / News Plus

അവസാന ആളെ കണ്ടെത്തുന്നതുവരെയും തിരച്ചിൽ തുടരും- പ്രതിരോധ മന്ത്രി

Text Size  

Story Dated: Monday, December 04, 2017 08:58 hrs UTC

കടലില്‍ അകപ്പെട്ടുപോയ എല്ലാ മത്സ്യത്തൊഴിലാളികളെയും കരയിലെത്തിക്കുംവരെ പരിശോധനയും രക്ഷാപ്രവര്‍ത്തനവും തുടരുമെന്ന് ഉറപ്പു നല്‍കുന്നതായി കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍. അതിനായി എല്ലാവിധത്തിലുള്ള ശ്രമങ്ങളും നടത്തും. രക്ഷാപ്രവര്‍ത്തനത്തില്‍ ഒരുവിധത്തിലുള്ള വിട്ടുവീഴ്ചയും വരുത്തില്ലെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി കേരളത്തിലെ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യും. അതിനു ശേഷം ധനസഹായം സംബന്ധിച്ച മറ്റു കാര്യങ്ങള്‍ നടക്കുമെന്നും കേരളത്തിനുള്ള ദുരിതാശ്വാസം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. വിഴിഞ്ഞത്തെയും പൂന്തുറയിലെയും ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും മുഖ്യമന്ത്രി പിണറായി വിജയനുമയി കൂടിക്കാഴ്ച നടത്തുകയും ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.