You are Here : Home / News Plus

നിരാഹാരം കിടന്ന യശ്വന്ത് സിന്‍ഹയെ അറസ്റ്റ് ചെയ്തു

Text Size  

Story Dated: Wednesday, December 06, 2017 05:01 hrs UTC

കര്‍ഷകര്‍ക്കെതിരായ ബിജെപി സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര അകോലയിലെ പൊലീസ് ഗ്രൌണ്ടിലാണ് സംഭവം. തിങ്കളാഴ്ച വിദര്‍ഭയിലെ സോയാബീന്‍, പരുത്തികര്‍ഷകരായ ഇരുനൂറ്റമ്പതോളം പേരുമൊത്ത് പ്രതിഷേധിക്കുകയായിരുന്നു മുന്‍ കേന്ദ്രമന്ത്രികൂടിയായ സിന്‍ഹ. വൈകിട്ട് അഞ്ചരയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നതോടെ പ്രസ്താവനയുമായി പൊലീസ് രംഗത്തെത്തി. ജയില്‍മോചിതരായാലും വീട്ടില്‍ പോകില്ലെന്നും അങ്ങനെ ഭരണനേതൃത്വം കരുതേണ്ടതില്ലെന്നുമായിരുന്നു സിന്‍ഹയുടെ പ്രഖ്യാപനം. ജയിലില്‍നിന്നിറങ്ങി സമരത്തിനായി നേരെ പൊലീസ് ഗ്രൌണ്ടില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.