You are Here : Home / News Plus

ഓഖി: സമഗ്രനഷ്ടപരിഹാര പാക്കേജ് ഇന്ന്

Text Size  

Story Dated: Wednesday, December 06, 2017 05:05 hrs UTC

ഓഖി ചുഴലിക്കാറ്റില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള സമഗ്രനഷ്ടപരിഹാര പാക്കേജ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കും. മന്ത്രിതലസംഘം തയാറാക്കിയ പാക്കേജിന്റെ കരട്, മന്ത്രിസഭായോഗം ചര്‍ച്ചചെയ്ത് അംഗീകാരിക്കും. വള്ളം, ബോട്ട്, വല തുടങ്ങിയ മത്സ്യബന്ധനഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായങ്ങള്‍ പാക്കേജിലുണ്ടാകും. ഇവരെ എത്രയും വേഗം തൊഴില്‍മേഖലയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സാഹചര്യമൊരുക്കും. കാണാതായ മത്സ്യതൊഴിലാളികളുടെ കുടുംബങ്ങളുടെ കാര്യം പ്രത്യേകം പരിഗണിക്കും. ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍, ആകെയുണ്ടായ നഷ്ടം, കേന്ദ്രത്തില്‍ നിന്ന് ചോദിക്കേണ്ട സഹായം എന്നിവയും മന്ത്രിസഭ ചര്‍ച്ചചെയ്തേക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.