You are Here : Home / News Plus

തടയണ പൊളിക്കണമെന്ന് എസ്.സി എസ്. ടി കമ്മീഷനും

Text Size  

Story Dated: Thursday, December 14, 2017 07:40 hrs UTC

പി വി അന്‍വറിന്‍റെ തടയണ പൊളിക്കാന്‍ മലപ്പുറം ജില്ലാഭരണ കൂടം തീരുമാനിക്കും മുന്‍പേ സമാന നടപടിക്ക് എസ് സി എസ് ടി കമ്മീഷന്‍ ഉത്തരവിട്ടതിന്‍റെ രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിന് . ആദിവാസികളുടെ കുടിവെള്ള സ്രോതസ് തടസപ്പെടുത്തിയെന്ന പരാതിയിലാണ് കമ്മീഷന്‍ ഇടപെട്ടത്. തടയണ സ്ഥിതി ചെയ്യുന്ന ചീങ്കണ്ണിപ്പാലിയിലെ പട്ടിക വര്‍ഗ കോളനിയിലേക്കുള്ള കുടിവെള്ളം തടസപ്പെടുന്നുവെന്നായിരുന്നു പരാതി. തടയണ കെട്ടിയ ശേഷമുള്ള വേനല്‍കാലത്ത് കോളനിയില്‍ വലിയ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കാളിദാസന്‍ എന്ന വ്യക്തിയാണ് 2016 സെപ്റ്റംബറില്‍ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷനെ സമീപിച്ചത്. മലപ്പുറം ജില്ലാ കളക്ടറില്‍ നിന്നടക്കം പരാതിയില്‍ കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.