You are Here : Home / News Plus

ചീമേനിയില്‍ മൂന്നംഗ സംഘം വീട്ടമ്മയെ കഴുത്തറുത്തു കൊന്നു

Text Size  

Story Dated: Thursday, December 14, 2017 08:24 hrs UTC

പുലിയന്നൂരില്‍ മൂന്നംഗസംഘം വീട്ടമ്മയെയും ഭര്‍ത്താവിനേയും കഴുത്തറുത്ത് വീടു കൊള്ളയടിച്ചു. വീട്ടമ്മ തല്‍ക്ഷണം മരിച്ചു. ഭര്‍ത്താവ് ഗുരുതരാവസ്ഥയിലാണ്. പി വി ജാനകിയമ്മ(66) ആണ് മരിച്ചത്. ഭര്‍ത്താവ് കളത്തേര കൃഷ്ണനെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാത്രി 9.30 ഓടെയാണ് മുഖം മൂടി ധരിച്ച അക്രമികള്‍ വീട്ടിലെത്തിയത്. കോളിങ് ബെല്‍ അടിച്ചപ്പോള്‍ കൃഷ്ണന്‍ ആണ് വാതില്‍ തുറന്നത്.പെട്ടെന്ന് അക്രമികള്‍ വാതില്‍ മുഴുവനായും തള്ളിത്തുറക്കുകയും വീട്ടിനുള്ളില്‍ കടക്കുകയുമായിരുന്നു. ശേഷം ഇദ്ദേഹത്തിന്റെ വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചു. ഈ സമയം കിടപ്പുമുറിയില്‍ നിന്നോടിയെത്തിയ ഭാര്യ ജാനകിമ്മയെയും അക്രമികള്‍ കടന്നുപിടിക്കുകയും വായില്‍ പ്ലാസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ജാനകിയമ്മയെ അകത്തേക്ക് വലിച്ചു കൊണ്ടുപോയി കഴുത്തറക്കുകയായിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.