കെ.എം മാണിക്ക് എൻ.ഡി.എയിൽ വരണമെങ്കിൽ നിലപാട് മാറ്റേണ്ടിവരുമെന്ന് ബിജെപി നേതാവ് വി. മുരളീധരൻ. അഴിമതിക്കാർക്ക് എൻ.ഡിഎയിൽ പ്രവേശനമില്ല. കുമ്മനം പറഞ്ഞത് എൻ.ഡിഎ. നിലപാട് അംഗീകരിക്കുന്നവർക്ക് സ്വാഗതമെന്നാണെന്നും വി. മുരളീധരൻ കൊച്ചിയിൽ പറഞ്ഞു. നേരത്തെ കെ.എം.മാണി കൊള്ളക്കാരനെന്ന അഭിപ്രായമില്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. രാഷ്ട്രീയത്തിൽ തൊട്ടുകൂടായ്മയില്ലെന്നും ശ്രീധരൻ പിള്ള വിശദമാക്കിയിരുന്നു.
Comments