ഇറാഖില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയിലാണ് ഇന്ത്യക്കാര്‍ വധിക്കപ്പെട്ട വിവരം അറിയിച്ചത്. ഇവരെ കൊന്നുകുഴിച്ചുമൂടുകയായിരുന്നുവെന്ന് സ്ഥിരീകരിക്കാനായി. ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങള്‍ ഇന്ത്യക്കാരുടേത് തന്നെയെന്ന് സ്ഥിരീകരിച്ചത്. മൃതദേഹങ്ങള്‍ തിരിച്ചറിയാനായി ബാഗ്ദാദിലേക്ക് അയച്ചു
Comments