തിരുവനന്തപുരം∙ ഏപ്രിൽ രണ്ടിന് സംസ്ഥാനത്ത് കേന്ദ്ര തൊഴിൽ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് പൊതുപണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കും. എല്ലാ വ്യവസായ മേഖലകളിലും കരാർ തൊഴിലും നിശ്ചിത കാലാവധി തൊഴിലും അനുവദിച്ചു കേന്ദ്ര തൊഴിൽ മന്ത്രാലയം കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. സ്ഥിരം തൊഴിൽ സമ്പ്രദായം അട്ടിമറിക്കാൻ തൊഴിലുടമകൾക്കു സൗകര്യമൊരുക്കുന്നതാണു പുതിയ ഉത്തരവ്. അതേസമയം, നിലവിലുള്ള സ്ഥിരം ജീവനക്കാരെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിശ്ചിത കാലാവധി തൊഴിലാളികളാക്കി മാറ്റാൻ തൊഴിലുടമകൾക്കും സ്ഥാപനങ്ങൾക്കും അനുമതിയില്ലെന്നു വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Comments