ജമ്മുകശ്മീരിലെ അനന്ത്നാഗില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരരില്‍ നിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. അനന്ത്നാഗിലെ ഡൂരു പ്രദേശത്താണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വെള്ളിയാഴ്ച്ച രാത്രി വൈകിയാരംഭിച്ച ഏറ്റുമുട്ടല്‍ ശനിയാഴ്ച്ച പുലര്‍ച്ചെയാണ് അവസാനിച്ചത്. സൈന്യവും അനന്ത്നാഗ് പോലീസും സംയുക്തമായായിരുന്നു ഭീകരരെ നേരിട്ടത്. മേഖലയില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഭീകരരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Comments