ഇനി വരുന്ന ദിവസങ്ങള്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടിയുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിന് ലഭിച്ച കത്തുകളും ഇ മെയിലുകളും വായിച്ചുകൊണ്ടാണ് മന്‍കി ബാതിന്റെ 42ാമത് എഡിഷന് പ്രധാനമന്ത്രി തുടങ്ങിയത്.
വരും ദിവസങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടിയുള്ളതാണ്. അതിനാലാണ് കൃഷിയുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ധാരാളം കത്തുകള്‍ ലഭിക്കുന്നത്. ദൂരദര്‍ശനിലെ ഡി.ഡി കിസാന്‍ ചാനല്‍ എല്ലാ കര്‍ഷകരും കണ്ട് അതില്‍ പറയുന്ന കാര്യങ്ങള്‍ സ്വന്തം കൃഷിയിടത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നും മോദി ആവശ്യപ്പെട്ടു.
കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായ വില നല്കി കര്‍ഷകരെ സഹായിക്കാനുള്ള ഏറ്റവും വലിയ തീരുമാനം ഇത്തവണത്തെ ബജറ്റില്‍ ഉള്ക്കൊള്ളിച്ചിരുന്നുവെന്നും മോദി അറിയിച്ചു.
ഇന്ന് യുവാക്കളിലും സ്ത്രീകളിലും കുട്ടികളിലും പാവപ്പെട്ടവരിലും ശുഭാപ്തി വിശ്വാസം ഉടലെടുത്തിരിക്കുന്നു. പുതിയ ഇന്ത്യക്കായുള്ള നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഈ ആത്മവിശ്വാസം സഹായിക്കുമെന്നും പ്രധാനമന്ത്രി വ്യക്തതമാക്കി.
Comments