ബിജെപിയുടെ എല്ലാ എംപിമാരും സ്വന്തം ഫെയ്സ്ബുക്ക് പേജിന് മൂന്നുലക്ഷം ലൈക്കുകളെങ്കിലും നേടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. പേജിന് ലഭിക്കുന്ന ലൈക്കുകളും യഥാര്‍ഥമായിരിക്കണം. ഈ ലൈക്കുകള്‍ മാര്‍ക്കറ്റിങ് കമ്പനിയില്‍ നിന്ന് കാശ് കൊടുത്ത് വാങ്ങരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ലൈക്ക് മൂന്നുലക്ഷമായാല്‍ ഈ പേജിലൂടെ മണ്ഡലത്തിലെ ജനങ്ങളോട് ലൈവ് വീഡിയോ കോളിലൂടെ സംവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന എംപിമാരുടെ യോഗത്തിലാണ് അദ്ദേഹം നിര്‍ദേശം നല്‍കിയത്.
Comments