കളിക്കിടെ പന്തില്‍ കൃതിമം കാട്ടുക വഴി ലോകത്തിന് മുന്നില്‍ ആസ്ത്രേലിയന്‍ ക്രിക്കറ്റിനെ നാണം കെടുത്തിയ മുന്‍ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനേയും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറേയും ക്രിക്കറ്റ് ഓസ്ട്രേലിയ ഒരു വര്‍ഷത്തേക്ക് കളിയില്‍ നിന്ന് വിലക്കി. ഇരുവരുടേയും നിര്‍ദേശപ്രകാരം പന്തില്‍ കൃതിമം കാണിച്ച ബൗളര്‍ കാമറോണ്‍ ബന്‍ക്രോഫ്റ്റിനെ ഒന്‍പത് മാസത്തേക്കും വിലക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റിനിടെ വിവാദമായ സംഭവം നടന്നത്. ബന്‍ക്രോഫ്റ്റ് പന്തില്‍ കൃതിമം കാണിക്കുന്നത് ടിവി ക്യാമറകളില്‍ പതിഞ്ഞതോടെയാണ് ലോകത്തിന് മുന്പില് ഓസ്ട്രേലിയന്‍ ടീം ഒന്നാകെ പ്രതിക്കൂട്ടിലായി. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അടക്കം സംഭവത്തെ അപലപിക്കുകയും ടീമിന്റെ പ്രവൃത്തിയെ തള്ളിപ്പറയുകയും ചെയ്തു. ഇതോടൊപ്പം ക്രിക്കറ്റ് ലോകം ഒന്നാകെ ടീമിനെതിരെ തിരിയുക കൂടി ചെയ്തതോടെയാണ് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ നിര്ബന്ധതിമായത്.
Comments