ന്യൂഡൽഹി∙ആധാർ നമ്പർ വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുമായി ബന്ധിപ്പിക്കാനുള്ള കാലാവധി ജൂൺ 30 വരെ നീട്ടി. കേന്ദ്ര സർക്കാരാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്. പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ സമയപരിധിയും ജൂൺ 30 വരെ നീട്ടി കഴിഞ്ഞ ദിവസം സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കാൻ ജനങ്ങളെ നിർബന്ധിക്കരുതെന്നും നേരത്തേ സുപ്രീംകോടതി കേന്ദ്രത്തിനു നിർദേശം നൽകിയിരുന്നു.
Comments