സീറോ മലബാര്‍ സഭയിലെ ഭൂമി വിവാദം അവസാനിച്ചിട്ടില്ലെന്ന് വിശ്വാസികളുടെ കൂട്ടായ്മ. പ്രശ്നം ഒത്ത് തീര്‍പ്പായെന്ന കര്‍ദ്ദിനാളിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കാനാണെന്ന് ആര്‍ച്ച് ഡയസിയന്‍ മൂവ്മെന്റ് പ്രവര്‍ത്തകര്‍ ആരോപിച്ചു ഭൂമി വില്‍പ്പന വിവാദത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന സുപ്രീം കോടതി വിലയിരുത്തലിന് പിറകെയാണ് വിശ്വാസികളുടെ കൂട്ടായ്മയായ കൊച്ചിയില്‍ യോഗം ചേര്‍ന്നത്. ഷൈന്‍ വര്‍ഗീസ് നല്കിയ പരാതിയില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി കിട്ടിയില്ലെങ്കില്‍ സുപ്രീം കോടതിയില്‍ തന്നെ നിയമ പോരാട്ടം തുടരാന്‍ ഈ നിരീക്ഷണം സഹായകമാകുമെന്നാണ് യോഗം വിലയിരുത്തിയത്.
Comments