You are Here : Home / News Plus

ഒടുവിൽ വിശദീകരണവുമായി വത്തിക്കാൻ എത്തി

Text Size  

Story Dated: Sunday, April 01, 2018 07:39 hrs UTC

നരകമില്ലെന്ന് മാര്‍പാപ്പ പറഞ്ഞതായി പ്രചരിക്കുന്ന വാര്‍ത്തക്കെതിരെ വത്തിക്കാന്‍ രംഗത്തെത്തി. മാര്‍പാപ്പ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളെ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് ഈസ്റ്റര്‍ ദിനത്തില്‍ ഇറക്കിയ വിശദീകരണ കുറിപ്പില്‍ വത്തിക്കാന്‍ അറിയിച്ചു.


കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും വ്യാപകമായി മാര്‍പാപ്പയുടേതാണെന്നു പറഞ്ഞു പ്രസംഗം പ്രചരിപ്പിച്ചിരുന്നു.


നൈജീരിയയില്‍ നിന്ന് അനധികൃതമായി കുടിയേറിയ ജോണ്‍ ഒഗ എന്ന യുവാവിനെ മാമോദീസ മുക്കിയാണ് മാര്‍പാപ്പ ഈസ്റ്റര്‍ സന്ദേശം കൈമാറിയത്.


സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന ഉയിര്‍പ്പ് തിരുനാള്‍ കുര്‍ബാനയില്‍ വിവിധരാജ്യങ്ങളില്‍ നിന്നെത്തിയ ഒരു ലക്ഷത്തിലേറെ വിശ്വാസികള്‍ പങ്കെടുത്തു.


ഭയത്തെ കീഴ്‌പ്പെടുത്തി യേശുദേവന്റെ ലക്ഷ്യത്തിനുവേണ്ടി എല്ലാവരും പ്രവര്‍ത്തിക്കണമെന്നും ദൈവപുത്രന്റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.