You are Here : Home / News Plus

മൂന്നാറിലെ ലൗഡെയ്ല്‍ റിസോര്‍ട്ട് സര്‍ക്കാര്‍ ഏറ്റെടുത്തു

Text Size  

Story Dated: Sunday, April 01, 2018 08:02 hrs UTC

കുത്തകപാട്ടവ്യവസ്ഥ ലംഘിച്ചതിന് മൂന്നാറിലെ ലൗഡെയ്ല്‍ റിസോര്‍ട്ട് സര്‍ക്കാര്‍ ഏറ്റെടുത്തു. ദേവികുളം-മൂന്നാര്‍ റോഡിലെ 22 സെന്റ് സ്ഥലവും കെട്ടിട്ടവും അടങ്ങുന്ന സ്ഥലമാണ് റവന്യൂ വകുപ്പ് ഏറ്റെടുത്തത്.  1948  മുതല്‍ വിവിധ അബ്കാരി കമ്പനികള്‍ക്കായി പാട്ടത്തിന് നല്‍കിയതായിരുന്നു ഈ കെട്ടിട്ടവും സ്ഥലവും. 2005-ല്‍ മൂന്നാര്‍സ്വദേശിയായ വി.വി.ജോര്‍ജ് എന്നയാള്‍ ഈ സ്ഥലം കൈവശപ്പെടുത്തുകയും സ്ഥലത്തിന്‍മേല്‍ അവകാശം സ്ഥാപിക്കാന്‍ കോടതിയെ സമീപിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ സ്ഥലം സര്‍ക്കാരിന്റേതാണെന്ന് കോടതി വിധിക്കുകയായിരുന്നു. ഇതോടെയാണ് സ്ഥലം ഏറ്റെടുക്കല്‍ നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ട് വന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.