You are Here : Home / News Plus

ബസ് ജീവനക്കാരുടെ ക്രൂരത: കുഴഞ്ഞു വീണയാള്‍ ചികിത്സ കിട്ടാതെ മരിച്ചു

Text Size  

Story Dated: Sunday, April 01, 2018 08:03 hrs UTC

ബസ് യാത്രയ്ക്കിടെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ യാത്രക്കാരന്‍ ചികിത്സ കിട്ടാതെ മരിച്ചു. കൊച്ചിയില്‍ സ്വകാര്യബസില്‍ സഞ്ചരിച്ച വയനാട് സ്വദേശി ലക്ഷമണനാണ് ബസ് ജീവനക്കാരുടെ ക്രൂരത മൂലം ജീവന്‍ നഷ്ടമായത്.

യാത്രയ്ക്കിടയില്‍ നെഞ്ചുവേദന വന്ന് കുഴഞ്ഞു വീണ ലക്ഷമണനെ ആശുപത്രിയിലെത്തിക്കാനോ ബസ് നിര്‍ത്തി മറ്റൊരു വാഹനത്തിലേക്ക് മാറ്റാനോ ബസ് ജീവനക്കാര്‍ തയ്യാറായില്ല. ട്രിപ്പ് മുടങ്ങുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജീവനക്കാരുടെ ഈ ക്രൂരത. തളര്‍ന്നു വീണ അവസ്ഥയില്‍ ലക്ഷമണനേയും വച്ച് ബസ് ട്രിപ്പ് തുടര്‍ന്നു. 

ഒടുവില്‍ സഹയാത്രക്കാര്‍ നിര്‍ബന്ധിച്ചപ്പോള്‍ മാത്രമാണ് വണ്ടി നിര്‍ത്തിയതെന്നാണ് ലക്ഷമണന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ എളമക്കര പോലീസ് കേസെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.