You are Here : Home / News Plus

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്: പരസ്യനിലപാടിനില്ലെന്ന് ഓർത്തഡോക്സ് സഭ

Text Size  

Story Dated: Tuesday, April 03, 2018 11:51 hrs UTC

ഉപതെരഞ്ഞെടുപ്പിൽ പരസ്യ നിലപാടിനില്ലെന്ന് ഓർത്തഡോക്സ് സഭ. കഴിഞ്ഞ യു ഡി എഫ് സർക്കാരിനേക്കാൾ ഇപ്പോഴത്തെ എൽ ഡി എഫ് സർക്കാരാണ് മെച്ചമെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ ചെങ്ങന്നൂരിൽ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. എന്നാൽ ഇടതു സർക്കാരിന്റെ മദ്യനയത്തിനെതിരെ ചെങ്ങന്നൂരിൽ പ്രചാരണം നടത്തുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി അറിയിച്ചു.

ചെങ്ങന്നൂർ മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള ഓർത്തഡോക്സ് സഭയുടെ പിന്തുണ നേടാൻ മുന്നണികളും സ്ഥാനാർഥികളും ശ്രമം തുടരുന്നതിനിടെയാണ് സഭാധ്യക്ഷൻ തന്നെ നിലപാട് വ്യക്തമാക്കിയത്.ആർക്കും പരസ്യ പിന്തുണ നൽകില്ല. എന്തു വേണമെന്ന് വിശ്വാസികൾക്കറിയാം. ഭരണം നോക്കിയാൽ തമ്മിൽ ഭേദം ഇടതുമന്നണിയാണ്.


എന്നാൽ ചെങ്ങന്നൂരിൽ സർക്കാരിനെതിരെ വിശാല സഖ്യം രൂപീകരികരിക്കുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി അറിയിച്ചു. വീടുകൾ കയറിയുള്ള പ്രചാരണങ്ങളും കൺവെൻഷനുകളും നടത്തും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും മൂന്ന് മുന്നണി സ്ഥാനാർധികളും രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് കടന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.