You are Here : Home / News Plus

നഴ്സുമാരുടെ സമരത്തില്‍ മാനേജുമെന്‍റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

Text Size  

Story Dated: Tuesday, April 03, 2018 11:51 hrs UTC

നഴ്സുമാരുടെ സമരത്തില്‍ മാനേജുമെന്‍റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. അന്തിമ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുമതി. നേരത്തെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനമിറക്കുന്നതിന് ഹൈക്കോടതി താല്‍കാലിക സ്റ്റേ അനുവദിച്ചിരുന്നു. അതേസമയം ഹിയറിങ് നടപടികൾ തുടരാം. ഈ മാസം 31 ന് അന്തിമ വിജ്ഞാപനമിറക്കാനാണ് സർ‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഹര്‍ജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. മധ്യസ്ഥ ചര്‍ച്ചകള്‍ വേഗത്തിലാക്കാനും നിര്‍ദ്ദേശം നല്‍കി. മിനിമം വേതനത്തില്‍ മാനേജ്മെന്‍റ് അസോസിയേഷൻ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി നടപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.