കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ രഹസ്യ വോട്ടെടുപ്പ് വേണമെന്ന യെച്ചൂരി പക്ഷത്തിന്റെ നിലപാട് തള്ളി കാരാട്ട് പക്ഷം രംഗത്ത്. രഹസ്യ ബാലറ്റ് ബാലറ്റ് പതിവില്ലെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളില്‍ രാഷ്ട്രീയ നിലപാടുകള്‍ പരസ്യമായാണ് വ്യക്തമാക്കുന്നത്. അതിനാല്‍ രഹസ്യ ബാലറ്റിന്റെ ആവശ്യമില്ല. ഇതുവരെ പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ രാഷ്ട്രീയ പ്രമേയങ്ങളില്‍ രഹസ്യ ബാലറ്റ് ഉപയോഗിച്ചിട്ടില്ല. പുതിയ കമ്മിറ്റികളെ തിരഞ്ഞെടുക്കുന്നതിന് രഹസ്യ ബാലറ്റ് ആകാം. എന്നാല്‍, രാഷ്ട്രീയ പ്രമേയ ഭേദഗതികളില്‍ രഹസ്യ ബാലറ്റ് ആകാമെന്ന് പറയുന്നില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് അന്തിമ തീരുമാനം എടുക്കാമെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.
Comments