നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ തെരുവുനായ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. കൊല്ലം പുത്തൂരിലാണ് സംഭവം. മൃതശരീരത്തിന് മൂന്ന് ദിവസത്തെ പ്രായമാണ് കണക്കാക്കുന്നത്. കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതാണെന്നാണ് സംശയം. ഇന്ന് രാവിലെയാണ് മാംസ കഷണങ്ങള്‍ തെരുവുനായ്ക്കള്‍ വലിച്ചുകീറുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കൈയും കാലും വേറിട്ട നിലയിലുള്ള നവജാത ശിശുവിന്റെ മൃതദേഹം കണ്ടെടുത്തത്. ഉടന്‍ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
Comments