ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചതായും ബാലിസ്റ്റിക് മിസൈല്‍ ഇനി പരീക്ഷിക്കില്ലെന്നും ഉത്തരകൊറിയന്‍ തീരുമാനം. ദക്ഷിണകൊറിയയുമായി നടക്കാനിരിക്കുന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് നടപടി. ആണവശക്തിയിലും മിസൈല്‍ സാങ്കേതിക വിദ്യയിലും രാജ്യം പൂര്‍ണത കൈവരിച്ചുവെന്നും ഇനി പരീക്ഷണത്തിന്റെ ആവശ്യമില്ലെന്നും ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി അറിയിച്ചു.
Comments