സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭാ അധ്യക്ഷന്‍ തള്ളി. നിയമസഭാ വിദഗ്ദ്ധരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇംപീച്ച്മെന്റ് നോട്ടീസ് മാധ്യമങ്ങള്‍ക്ക് നല്കിയ കോണ്‍ഗ്രസ് നേതാക്കളുടെ നടപടിയ്ക്കെതിരെ നേരത്തെ തന്നെ ഉപരാഷ്ട്രപതിയുടെ ഓഫീസ് രംഗത്ത് വന്നിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്നും ഇതിന്റെ പേരില്‍ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിക്കളായാമെന്നും ഉപരാഷ്ട്രപതിയുടെ ഓഫീസ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാലിപ്പോള്‍ ഇംപീച്ച്മെന്റ് നടത്താന്‍ തക്ക ശക്തമായ ആരോപങ്ങളൊന്നുമില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഉപരാഷ്ട്രപതി ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയിരിക്കുന്നത്.
Comments