രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലല്ല സ്വന്തം കാര്യത്തില്‍ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താത്പര്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭരണഘടന സംരക്ഷിക്കുക എന്ന പ്രചാരണമുയര്‍ത്തി കോണ്‍ഗ്രസ് ദേശവ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ഡല്‍ഹിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ ഞെട്ടിക്കുന്ന ബലാത്സംഗ കേസുകള്‍ ഓരോ ദിവസവും വര്‍ധിച്ച് കൊണ്ടിരിക്കുന്നു. 'സ്ത്രീകളെ ബലാത്സംഗം ചെയ്യുകയാണ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയാണ്'. പ്രധാനമന്ത്രിയുടെ ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ എന്ന ക്യാമ്പയിനെ പരിഹസിച്ച് കൊണ്ട് രാഹുല്‍ പറഞ്ഞു.
Comments