ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ബി.ജെ.പിയുടെ പി.ആര്.ഒ ആയി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അധഃപതിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരിയുടെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും കണ്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പോലും ഞെട്ടിയിരിക്കുകയാണ്. ബി.ജെ.പിക്ക് വോട്ട് വര്‍ധിക്കണമെന്ന് ആഗ്രഹിക്കുന്ന പാര്‍ട്ടിയായി മാര്‍ക്സിസ്റ്റ് പാര്‍ട്ടി അധഃപതിച്ചതില്‍ തനിക്ക് ദുഃഖമുണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം യു.ഡി.എഫ് ബി.ജെ.പിയുടെ വോട്ട് തേടിയെന്ന് കോടിയേരി ബാലകൃഷ്ണന് ആരോപിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്. സഗസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് എന്ന് പറയാനുള്ള ധൈര്യം പിണറായിക്കുണ്ടോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. വികസനം എന്നത് പിണറായിക്ക് വാചകമടി മാത്രമാണ്. ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments