തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം മുതല്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് സി.പി.എം ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും വര്‍ഗീയ പ്രചരണം ഒരു കാരണവശാലും വിജയിക്കാന്‍ പോകുന്നില്ല. യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറിനെ വന്‍ഭൂരിപക്ഷത്തില്‍ ജനം വിജയിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ചെങ്ങന്നൂരിലേത് യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള പോരാട്ടമാണ്. ബി.ജെ.പിക്ക് ഒരു പ്രസക്തിയും ഇല്ല. അവരുടെ വോട്ട് പകുതിയായി കുറയും. എസ്.എന്‍.ഡി.പിയും ബി.ഡി.ജെ.എസും ബി.ജെ.പിയുടെ കൂടെ ഇപ്പോഴില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ജനവികാരം ശക്തമാണ്. അതിനാല്‍ സി.പി.എമ്മിനും ബി.ജെ.പിക്കും വോട്ട് കുറയുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
Comments