ഒമാനെ മുൾമുനയിൽ നിർത്തിയ മെക്കുനു ചുഴലിക്കാറ്റിൽ വൻനാശം നേരിട്ട് സലാല. ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ. ദോഫാര്‍ ഗവര്‍ണറേറ്റിലെ സഹല്‍നൂത്തില്‍ ചുമര് തകര്‍ന്ന് പരുക്കേറ്റ 12 വയസ്സുകാരി മരിച്ചു. മറ്റൊരു സംഭവത്തില്‍ മൂന്ന് ഏഷ്യന്‍ വംശജര്‍ക്ക് പരുക്കേറ്റു. ശക്തമായ കാറ്റില്‍ ഇളകിക്കിടന്ന ചുമര് തകര്‍ന്ന് ശരീരത്തിലേക്ക് വീണാണ് ബാലികയുടെ മരണം സംഭവിച്ചതെന്ന് റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി. പരുക്കേറ്റ മൂന്ന് പേര്‍ക്കും സിവില്‍ ഡിഫന്‍സ് ആംബുലന്‍സില്‍ എത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കി. രക്ഷപ്പെടുത്തിയ മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും റോയല്‍ ഒമന്‍ പോലീസ് അറിയിച്ചു.
Comments