ജമ്മു - കശ്മീരിലേക്ക് അതിര്‍ത്തിക്കപ്പുറത്തു നിന്നും 12 ജെയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം അതി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആസൂത്രിതമായ വലിയ ഭീകരാക്രമണം ലക്ഷ്യമിട്ടാണ് ഭീകരര്‍ നുഴഞ്ഞുകയറിയതെന്നാണ് കരുതുന്നത്. ഇവര്‍ ചെറിയ ഉപഗ്രൂപ്പുകളായി തിരിഞ്ഞ് പല സ്ഥലങ്ങളിലേക്ക് നീങ്ങിയെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ശനിയാഴ്ച വലിയ ഭീകരാക്രമണം നടത്താനാണ് ഇവരുടെ പദ്ധതി എന്നാണ് വിവരം.
Comments