കുമളിക്ക് സമീപം ആനക്കുഴിയിൽ കഴിഞ്ഞ ദിവസം കാണാതായ സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി. വീടിനു സമീപത്തെ പടുതാകുളത്തിലാണ് കുട്ടികളുടെ മൃതദേഹം കണ്ടത്. എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന അനീഷ്-എക്സിയമ്മ ദമ്പതികളുടെ മക്കളായ അഭിജിത് (എട്ട്), ലക്ഷ്മിപ്രിയ (ആറ്) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇരുവരെയും കാണാതായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കാണാതായെന്നാണ് കുടുംബം പൊലീസിന് നല്കിയ പരാതി. തുടര്‍ന്ന് നട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Comments