ഇടപ്പള്ളിയിൽ രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി എളമക്കര പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇടപ്പള്ളി പള്ളിയുടെ സമീപത്തുള്ള പാരിഷ് ഹാളിനടുത്താണ് രാത്രി എട്ടരയോടെ കുട്ടിയെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നുകളഞ്ഞത്. ഉപേക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന് എന്നിവ കേന്ദ്രീകരിച്ച് ഇവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വടക്കാഞ്ചേരി സ്വദേശികളായ ദമ്പതികളെ തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് അച്ഛനെ കസ്റ്റഡിയിലെടുത്തത്. അമ്മയെയും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Comments